മക്കയിൽ അവതരിച്ച ഖുർആനിലെ 18-ാം അധ്യായമാണ് സൂറ അൽ-കഹ്ഫ് (ഗുഹ). ഇതിൽ 110 വാക്യങ്ങൾ അടങ്ങിയിരിക്കുന്നു, വിശ്വാസം, പരീക്ഷണങ്ങൾ, ദൈവിക ജ്ഞാനം എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു.
ചൊവ്വായ നിലയില്‍. തന്‍റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്‍കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്.
مَاكِثِينَ فِيهِ أَبَدًا
അത് ( പ്രതിഫലം ) അനുഭവിച്ച് കൊണ്ട് അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും.
അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.
തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.
ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.
അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ ( അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം ) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.
ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്?
( അവര്‍ അന്യോന്യം പറഞ്ഞു: ) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്.
സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ ( ഗുഹയുടെ ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.
അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.( വാസ്തവത്തില്‍ ) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്‍റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.
അപ്രകാരം-അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം -നാം അവരെ എഴുന്നേല്‍പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം ( ഗുഹയില്‍ ) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന്‍ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന്‍ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.
തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ ( അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം ) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.
അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ ( ജനങ്ങള്‍ ) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ ( ഗുഹാവാസികളുടെ ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അവര്‍ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
അവര്‍ ( ജനങ്ങളില്‍ ഒരു വിഭാഗം ) പറയും; ( ഗുഹാവാസികള്‍ ) മൂന്ന് പേരാണ്, നാലാമത്തെത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്; ആറാമത്തെത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്. എട്ടാമത്തെത് അവരുടെ നായയാണ് എന്ന് ( നബിയേ ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്. അവരില്‍ ( ജനങ്ങളില്‍ ) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്.
അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ ( ചെയ്യാമെന്ന് ) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം ( ഓര്‍മവരുമ്പോള്‍ ) നിന്‍റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്‍റെ രക്ഷിതാവ് എന്നെ ഇതിനെക്കാള്‍ സന്‍മാര്‍ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക.
നീ പറയുക: അവർ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവൻ എത്ര കാഴ്ചയുള്ളവൻ. എത്ര കേൾവിയുള്ളവൻ! അവന്നു പുറമെ അവർക്ക് ( മനുഷ്യർക്ക് ) യാതൊരു രക്ഷാധികാരിയുമില്ല. തൻറെ തീരുമാനാധികാരത്തിൽ യാതൊരാളെയും അവൻ പങ്കുചേർക്കുകയുമില്ല.
നിനക്ക് ബോധനം നൽകപ്പെട്ട നിൻറെ രക്ഷിതാവിൻറെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവൻറെ വചനങ്ങൾക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.
തങ്ങളുടെ രക്ഷിതാവിൻറെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിൻറെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോകജീവിതത്തിൻറെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിൻറെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവൻറെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവൻറെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്.
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികൾക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിൻറെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവർ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവർക്ക് കുടിക്കാൻ നൽകപ്പെടുന്നത്. അത് മുഖങ്ങൾ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.
തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അത്തരം സൽപ്രവർത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീർച്ചയായും പാഴാക്കുന്നതല്ല.
അക്കൂട്ടർക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവർക്കവിടെ സ്വർണം കൊണ്ടുള്ള വളകൾ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങൾ അവർ ധരിക്കുകയും ചെയ്യും. അവിടെ അവർ അലങ്കരിച്ച കട്ടിലുകളിൽ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!
നീ അവർക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്മാർ. അവരിൽ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ ( തോട്ടങ്ങളെ ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയിൽ ( തോട്ടങ്ങൾക്കിടയിൽ ) ധാന്യകൃഷിയിടവും നാം നൽകി.
അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവൻ തൻറെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതൽ ധനമുള്ളവനും കൂടുതൽ സംഘബലമുള്ളവനും.
സ്വന്തത്തോട് തന്നെ അന്യായം പ്രവർത്തിച്ച് കൊണ്ട് അവൻ തൻറെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല.
അന്ത്യസമയം നിലവിൽ വരും എന്നും ഞാൻ വിചാരിക്കുന്നില്ല. ഇനി ഞാൻ എൻറെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീർച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.
അവൻറെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണിൽ നിന്നും അനന്തരം ബീജത്തിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ?
നീ നിൻറെ തോട്ടത്തിൽ കടന്ന സമയത്ത്, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.
എൻറെ രക്ഷിതാവ് എനിക്ക് നിൻറെ തോട്ടത്തെക്കാള്‍ നല്ലത് നൽകി എന്ന് വരാം. നിൻറെ തോട്ടത്തിൻറെ നേരെ അവൻ ആകാശത്ത് നിന്ന് ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം.
അവൻറെ ഫലസമൃദ്ധി ( നാശത്താല്‍ ) വലയം ചെയ്യപ്പെട്ടു. അവ ( തോട്ടങ്ങൾ ) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താൻ അതിൽ ചെലവഴിച്ചതിൻറെ പേരില്‍ അവൻ ( നഷ്ടബോധത്താല്‍ ) കൈ മലർത്തുന്നവനായിത്തീർന്നു. എൻറെ രക്ഷിതാവിനോട് ആരെയും ഞാൻ പങ്കുചേർക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവൻ പറയുകയും ചെയ്ത്കൊണ്ടിരുന്നു.
( നബിയേ, ) നീ അവർക്ക് ഐഹികജീവിതത്തിൻറെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. ( അതുപോലെയത്രെ ഐഹികജീവിതം. ) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
പർവ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടർന്ന് അവരില്‍ നിന്ന് ( മനുഷ്യരില്‍ നിന്ന് ) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. )
നിൻറെ രക്ഷിതാവിൻറെ മുമ്പാകെ അവർ അണിയണിയായി പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും. ( അന്നവൻ പറയും: ) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. എന്നാല്‍ നിങ്ങൾക്ക് നാം ഒരു നിശ്ചിത സമയം ഏർപെടുത്തുകയേയില്ല എന്ന് നിങ്ങൾ ജൽപിക്കുകയാണ് ചെയ്തത്.
( കർമ്മങ്ങളുടെ ) രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവർ പറയും: അയ്യോ! ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങൾ പ്രവർത്തിച്ചതൊക്കെ ( രേഖയിൽ ) നിലവിലുള്ളതായി അവർ കണ്ടെത്തും. നിൻറെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.
നാം മലക്കുകളോട് നിങ്ങൾ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ. ) അവർ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവൻ ജിന്നുകളിൽ പെട്ടവനായിരുന്നു. അങ്ങനെ തൻറെ രക്ഷിതാവിൻറെ കൽപന അവൻ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങൾ എന്നെ വിട്ട് അവനെയും അവൻറെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവർ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികൾക്ക് ( അല്ലാഹുവിന് ) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാൻ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.
എൻറെ പങ്കാളികളെന്ന് നിങ്ങൾ ജൽപിച്ച് കൊണ്ടിരുന്നവരെ നിങ്ങൾ വിളിച്ച് നോക്കൂ എന്ന് അവൻ ( അല്ലാഹു ) പറയുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) അപ്പോൾ ഇവർ അവരെ വിളിച്ച് നോക്കുന്നതാണ്. എന്നാല്‍ അവർ ഇവർക്ക് ഉത്തരം നൽകുന്നതല്ല. അവർക്കിടയിൽ നാം ഒരു നാശഗർത്തം ഉണ്ടാക്കുകയും ചെയ്യും.
കുറ്റവാളികൾ നരകം നേരിൽ കാണും. അപ്പോൾ തങ്ങൾ അതിൽ അകപ്പെടാന്‍ പോകുകയാണെന്ന് അവർ മനസ്സിലാക്കും. അതിൽ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവർ കണ്ടെത്തുകയുമില്ല.
തങ്ങൾക്കു മാർഗദർശനം വന്നുകിട്ടിയപ്പോൾ അതിൽ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്നതിന് ജനങ്ങൾക്ക് തടസ്സമായത് പൂർവികന്മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവർക്കും വരണം. അല്ലെങ്കിൽ അവർക്ക് നേരിട്ട് ശിക്ഷ വരണം എന്ന അവരുടെ നിലപാട് മാത്രമാകുന്നു.
സന്തോഷവാർത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നൽകുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതൻമാരെ നിയോഗിക്കുന്നത്. അവിശ്വസിച്ചവർ മിഥ്യാവാദവുമായി തർക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകർത്ത് കളയുവാന്‍ വേണ്ടി. എൻറെ ദൃഷ്ടാന്തങ്ങളെയും അവർക്ക് നൽകപ്പെട്ട താക്കീതുകളെയും അവർ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.
തൻറെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓർമിപ്പിക്കപ്പെട്ടിട്ട് അതിൽ നിന്ന് തിരിഞ്ഞുകളയുകയും, തൻറെ കൈകൾ മുൻകൂട്ടി ചെയ്തത് ( ദുഷ്കർമ്മങ്ങൾ ) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീർച്ചയായും അവരത് ഗ്രഹിക്കുന്നതിന് ( തടസ്സമായി ) നാം അവരുടെ ഹൃദയങ്ങളിൽ മൂടികളും, അവരുടെ കാതുകളിൽ ഭാര ( അടപ്പ് ) വും ഏർപെടുത്തിയിരിക്കുന്നു. ( അങ്ങനെയിരിക്കെ ) നീ അവരെ സൻമാർഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവർ ഒരിക്കലും സൻമാർഗം സ്വീകരിക്കുകയില്ല.
നിൻറെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവർ ചെയ്ത് കൂട്ടിയതിന് അവൻ അവർക്കെതിരിൽ നടപടി എടുക്കുകയായിരുന്നെങ്കിൽ അവർക്കവൻ ഉടൻ തന്നെ ശിക്ഷ നൽകുമായിരുന്നു. പക്ഷെ അവർക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്ന് കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവർ കണ്ടെത്തുകയേയില്ല.
മൂസാ തൻറെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു: ) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീർഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ ( ഈ യാത്ര ) തുടർന്ന് കൊണേ്ടയിരിക്കും.
അങ്ങനെ അവർ അവ ( കടലുകൾ ) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിൻറെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ ( ചാടി ) അത് പോയ മാര്‍ഗം ഒരു തുരങ്കം ( പോലെ ) ആക്കിത്തീർത്തു.
അങ്ങനെ അവർ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തൻറെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു.
അവൻ പറഞ്ഞു: താങ്കൾ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദർഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.
അപ്പോള്‍ അവർ രണ്ടുപേരും നമ്മുടെ ദാസൻമാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നൽകുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കൽപനയ്ക്കും എതിര്‍ പ്രവർത്തിക്കുന്നതല്ല.
അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കൾ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കൾ എന്നോട് ചോദിക്കരുത്: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കൾക്കു പറഞ്ഞുതരുന്നത് വരെ.
തുടർന്ന് അവർ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീർച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്തത്.
അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കൾ എൻറെ പേരില്‍ നടപടി എടുക്കരുത്. എൻറെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കൾ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്.
അനന്തരം അവർ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവർ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കൾ കൊന്നുവോ? തീർച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്തിട്ടുള്ളത്.
മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കൾ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കൾക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.
അനന്തരം അവർ ഇരുവരും പോയി. അങ്ങനെ അവർ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവർ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സൽക്കരിക്കുവാന്‍ അവർ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില്‍ അവർ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കൾ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിൻറെ പേരില്‍ താങ്കൾക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.
അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേർപാടാകുന്നു. ഏതൊരു കാര്യത്തിൻറെ പേരില്‍ താങ്കൾക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിൻറെ പൊരുൾ ഞാന്‍ താങ്കൾക്ക് അറിയിച്ച് തരാം.
എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രൻമാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. ( കാരണം ) അവരുടെ പുറകെ എല്ലാ ( നല്ല ) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.
എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീർക്കുമെന്ന് നാം ഭയപ്പെട്ടു.
അതിനാല്‍ അവർക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതൽ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നൽകണം എന്നു നാം ആഗ്രഹിച്ചു.
ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലൻമാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവർക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവർ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിൻറെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എൻറെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കൾക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിൻറെ പൊരുളാകുന്നു അത്.
അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട് ) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.
അദ്ദേഹം ( ദുല്‍ഖര്‍നൈന്‍ ) പറഞ്ഞു: എന്നാല്‍ ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്. പിന്നീട് അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയും അപ്പോള്‍ അവന്‍ ഗുരുതരമായ ശിക്ഷ അവന്ന് നല്‍കുകയും ചെയ്യുന്നതാണ്.
എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്‍പനയില്‍ നിന്ന് എളുപ്പമുള്ളതായി രിക്കുകയും ചെയ്യും.
അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ ( സൂര്യന്‍റെ ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല.
كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا
അപ്രകാരം തന്നെ ( അദ്ദേഹം പ്രവര്‍ത്തിച്ചു ) അദ്ദേഹത്തിന്‍റെ പക്കലുള്ളതിനെപ്പറ്റി ( നമ്മുടെ ) സൂക്ഷ്മജ്ഞാനം കൊണ്ട് നാം പൂര്‍ണ്ണമായി അറിഞ്ഞിട്ടുണ്ട് താനും.
അങ്ങനെ അദ്ദേഹം രണ്ട് പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല.
നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് ( പഴുപ്പിച്ച് ) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ.
അദ്ദേഹം ( ദുല്‍ഖര്‍നൈന്‍ ) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.
അന്ന് ) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്‍ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.
തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല.
( നബിയേ, ) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുക തന്നെ ചെയ്യുമായിരുന്നു. അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി.
കേവിലെ സഹാധ്യാപകർ (വാക്യങ്ങൾ 9–26): അതിക്രൂരതയിൽ നിന്ന് രക്ഷ നേടാൻ ഗുഹയിൽ അഭയം പ്രാപിച്ച വിശ്വാസികൾ, അല്ലാഹുവിന്റെ അതിശയകരമായ അദ്ഭുതത്താൽ സംരക്ഷിതരായി.
രണ്ടു പുരുഷന്മാരും തോട്ടവും (വാക്യങ്ങൾ 32–44): സമ്പത്തും വിനയവുമെന്ന വിഷയം പ്രതിപാദിക്കുന്ന ഉപമ.
മൂസ (മോശ)യും ഖിദ്റും (വാക്യങ്ങൾ 60–82): ദൈവിക ജ്ഞാനം മനുഷ്യബുദ്ധിക്ക് അതീതമാണെന്ന പാഠം.
ദുൽ-ഖർണൈൻ (വാക്യങ്ങൾ 83–98): ഗോഗ്, മാഗോഗ് (യാജൂജ്, മാജൂജ്) എന്ന മഹാദുരന്തത്തെ തടയാനായി മതിൽ നിർമ്മിച്ച നീതിമാനായ ഭരണാധികാരി.
സൂറത്ത് കഹ്ഫ് കഥകളുടെ വിശകലനം
A. കീവിന്റെ കൂട്ടക്കാർ
പ്രസംഗം: ഏകദൈവ വിശ്വാസത്തിൽ വിശ്വാസിക്കുന്ന ഒരു യുവജനസംഘം (ഇസ്ലാമിന് മുമ്പുള്ള കാലം) യാതനകളിൽ നിന്നു രക്ഷപ്പെടാൻ ഗുഹയിലേക്ക്逃 പോകുന്നു, അങ്ങയുടെ 309 വർഷം അവിടെ ഉറങ്ങുന്നു (കുര്‍ആന് 18:25).
പ്രധാനമായ വാചകങ്ങൾ:
“ആ യുവാക്കൾ ഗുഹയിലേക്ക് പിൻമാറി, അവർ പറഞ്ഞു: ‘പ്രഭുവേ, ഞങ്ങളുടെ ഭാഗ്യം താങ്കളുടെ ദയയിൽ നിന്ന് തരൂ, ഞങ്ങളുടെ ദുരിതത്തിൽ ഞങ്ങളെ നേരെ കാണിക്കാൻ ദയവായി വഴികാട്ടുക'” (18:10, സഹീഹ് ഇന്റർനാഷണൽ).
പാഠങ്ങൾ: പരീക്ഷണങ്ങളിൽ അല്ലാഹുവിൽ വിശ്വാസം, പുനരുദ്ഘാടനത്തിൽ വിശ്വാസം, കാലാവധിയിലെ അല്ലാഹുവിന്റെ അധികാരം.
B. രണ്ടു പുരുഷന്മാർക്കും തോട്ടവും
പ്രസംഗം: ഒരു സമ്പന്നൻ അവന്റെ വിജയത്തിന് സ്വയം ക്രെഡിറ്റ് നൽകുന്നു, അതേസമയം അവന്റെ വിനീതമായ കൂട്ടുകാരൻ അല്ലാഹുവിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. ശിക്ഷയായി തോട്ടം നശിക്കുന്നു (18:32-44).
പ്രധാനമായ വാചകം: “അവന്റെ പഴങ്ങൾ മുഴുവൻ [നശിച്ചതായി] ഉണ്ടായി, അതിനാൽ അവൻ അതിലേക്കുള്ള ചെലവുകൾക്കായി കൈകൾ പിടിച്ചു…” (18:42).
പാഠങ്ങൾ: ലോകദൗർബല്യത്തിൽ സമ്പത്തുകൾ താത്കാലികമാണ്; നന്ദി കാഴ്ചയും വിനയം പ്രധാനം.
C. മൂസയും ഖിദ്രും
പ്രസംഗം: മൂസ, ഖിദ്രിനെ (ദൈവിക ജ്ഞാനമുള്ള ഒരു ശരിയായ സേവകൻ) ഒരു പാഠം പഠിക്കാൻ തേടുന്നു. ഖിദ്ര ചില പ്രകടമായ ദുർബലമായ പ്രവൃത്തികൾ നടത്തുന്നു (ഒരു ബോട്ടിനെ കേടാക്കുക, ഒരു കുഞ്ഞിനെ കൊല്ലുക), പിന്നീട് അത് വലിയ പുനരുജ്ജീവനങ്ങളിലേക്കും തുറക്കുന്നു (18:60-82).
പ്രധാനമായ പാഠം: “നിങ്ങൾ എങ്ങനെ നിങ്ങളുടെ ജ്ഞാനത്തിനകത്തുള്ള ഒന്നിനെ സഹിക്കാമെന്ന്?” (18:68). മനുഷ്യ ബോധം പരിധിയുള്ളതാണ്; അല്ലാഹുവിന്റെ പദ്ധതി പൂർത്തിയാക്കുന്നു.
D. ദുൽ-ഖർണൈൻ
പ്രസംഗം: ഒരു നീതിമാനായ ഭരണാധികാരി കിഴക്കും പടിഞ്ഞാറും യാത്ര ചെയ്ത് അടിപ്പിക്കുന്നവരെ സഹായിക്കുന്നു. അവൻ ഗോഗും മാഗോഗും (യാജൂജും മാജൂജും) തടയാൻ ഒരു ലോഹ-ക്കടത്തുള്ള മതിൽ നിർമ്മിക്കുന്നു, ഇത് പിൻവട്ടത്തേയ്ക്ക് തെളിയിക്കപ്പെടും (18:83–98).
പ്രധാനമായ വാചകം: “അവൻ പറഞ്ഞു, ‘ഇത് എന്റെ പ്രഭുവിന്റെ ദയയാണ്. എന്നാൽ എന്റെ പ്രഭുവിന്റെ വാഗ്ദാനം വന്നപ്പോൾ, അവൻ അത് നിലത്താക്കും…'” (18:98).
പാഠങ്ങൾ: നീതിയുള്ള നേതൃം, ഭാവി പരീക്ഷണങ്ങൾക്ക് തയ്യാറാകുക, അല്ലാഹുവിന്റെ ആസ്ഥാനമായ നിയന്ത്രണം.
ഉപസംഹാരം
സൂരാ അൽ-കഹ്ഫ് കാലഹരണപ്പെടാത്ത ഒരു മാർഗനിർദ്ദേശമാണ്, അതായത് ആധുനിക പരീക്ഷണങ്ങളെ പോലെ ഉള്ള വസ്തുതാപരം, അഭിമാനം, സംശയം എന്നിവക്കെതിരെ.
നിത്യവായന വിശ്വാസത്തിന്റെ പാരിജാതം ആയും അല്ലാഹുവിൽ ആശ്രയിക്കുന്ന ശക്തി ഉണ്ടാക്കുന്നു.